LiveTV

Live

Kerala

എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്‍റെ തൊഴുത്തില്‍ കെട്ടാന്‍ നീക്കം: കോടിയേരി

ആത്മഹത്യപരമായ നിലപാട് തിരുത്താന്‍ എന്‍.എസ്.എസ് നേതൃത്വം തയ്യാറാകണമെന്നും കോടിയേരി

എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്‍റെ തൊഴുത്തില്‍  കെട്ടാന്‍ നീക്കം: കോടിയേരി

വനിതാ മതില്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത് വന്ന എന്‍.എസ്.എസ് നേതൃത്വത്തെ വിമര്‍ശിച്ച് സി.പി.എം. എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്‍റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനാണ് ഇപ്പോഴത്തെ നേതൃത്വം ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചു. എന്‍.എസ്.എസിനെ ആര്‍.എസ്.എസ് വിഴുങ്ങാന്‍ പോവുകയാണ്. ആത്മഹത്യപരമായ നിലപാട് തിരുത്താന്‍ എന്‍.എസ്.എസ് നേതൃത്വം തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്‍റെ തൊഴുത്തില്‍  കെട്ടാന്‍ നീക്കം: കോടിയേരി

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും എന്‍.എസ്.എസ് നേതൃത്വത്തിനെതിരെ സി.പി.എമ്മും മുഖ്യമന്ത്രിയും കടുത്ത പരാമര്‍ശങ്ങള്‍ ഇതുവരെ നടത്തിയിരുന്നില്ല.‍ ഈ മാസം 26ന് നടക്കുന്ന ശബരിമല കർമ സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എൻ.എസ്.എസ് ആഹ്വാനം ചെയ്തതോടെയാണ് എന്‍.എസ്.എസിനെ പരസ്യമായി രാഷ്ട്രീയമായി നേരിടാന്‍ സി.പി.എം തീരുമാനിച്ചത്.

മന്നത്ത് പത്മനാഭന്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിലെ സ്ത്രീകളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കുമായിരുന്നെന്നും കോടിയേരി പറഞ്ഞു.