LiveTV

Live

Kerala

ബി.ജെ.പി ഹര്‍ത്താല്‍; അക്രമത്തിനിറങ്ങിയാല്‍ അറസ്റ്റ് എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ

ബി.ജെ.പി ഹര്‍ത്താല്‍; അക്രമത്തിനിറങ്ങിയാല്‍ അറസ്റ്റ് എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ

ഇന്ന് നടക്കുന്ന ബിജെപി ഹർത്താലിൽ അക്രമമുണ്ടായാൽ ഉടനടി അറസ്റ്റ് ചെയ്യാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം. കടകൾ അടപ്പിക്കാനും വഴി തടയാനും ഹർത്താൽ അനുകൂലികൾക്ക് അവസരം നൽകരുതെന്നും പൊലീസിന് നിർദ്ദേശമുണ്ട്. സർക്കാർ ഓഫീസുകളും കോടതികളും തുറന്ന് പ്രവർത്തിക്കാൻ സംവിധാനമൊരുക്കണം. കെ.എസ്.ആർ.ടി.സി, സ്വകാര്യബസ്സുകൾ‌, ശബരിമല തീർത്ഥാടന വാഹനങ്ങൾ എന്നിവയ്ക്കും സുരക്ഷ നൽകണമെന്നും ഡി.ജി.പി പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ബി.ജെ.പിയുടെ സമരപന്തലിന് മുന്നിൽ ആത്മത്യക്ക് ശ്രമിച്ച വേണുഗോപാലൻ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹർത്താൽ. അതിനിടെ വേണുഗോപാൽ ഡോക്ടർമാർക്ക് നൽകിയ മൊഴിയിൽ ശബരിമലയെ കുറിച്ചോ ബി.ജെ.പി സമരത്തെ കുറിച്ചോ പരാമർശമില്ല. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ ശബരിമല തീർത്ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന കേരള, എംജി, കണ്ണൂർ, സാങ്കേതിക സർവ്വകലാശാലകൾ പരീക്ഷകളും ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഈ മാസം 21ലേക്കാണ് മാറ്റിയത്.