LiveTV

Live

Kerala

മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; പഴയെ നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പളളി

മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍  സഹായം; പഴയെ നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പളളി

ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ കോഴിക്കോട് മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയതിനെ വിമര്‍ശിച്ച തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പളളി നടേശന്‍. ശബരിമല വിഷയത്തില്‍ നടത്തുന്ന വനിതാ മതിൽ വൻ വിജയമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാനത്തിന് എതിര് നിൽക്കുന്നവരാണ് മതിലിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്.

വനിതാമതിലില്‍ പങ്കെടുത്തില്ലെങ്കില്‍ തുഷാറിനെ എസ്.എന്‍.ഡി.പിയില്‍ നിന്ന് പുറത്താക്കും. ആണത്വവും പൗരത്വവും മര്യാദയും ഉണ്ടായിരുന്നെങ്കിൽ എന്‍.എസ്.എസ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത് അഭിപ്രായം പറയുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.