LiveTV

Live

Kerala

സി.എന്‍ ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന്

തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പില്‍ രാവിലെ പത്തിനാണ് സംസ്കാര ചടങ്ങ്. 

 സി.എന്‍ ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന്

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന്. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പില്‍ രാവിലെ പത്തിനാണ് സംസ്കാര ചടങ്ങ്. ആയിരങ്ങളാണ് ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി മൃതദേഹം പൊതു ദര്‍ശനത്തിന് വച്ച ഇടങ്ങളിലൊക്കെ ഒഴുകിയെത്തിയത്.

ചാലക്കുടിയിലെ പനമ്പിള്ളി സ്മാരക മന്ദിരം,ആവിണിശ്ശേരിയിലെ ഖാദി കേന്ദ്രം,തൃശൂര്‍ ടൌണ്‍ഹാള്‍, ഡി സിസി ഓഫീസ്. സി.എന്നിന്റെ അയ്യന്തോളിലെ വസതി എല്ലായിടത്തും യാത്രാമൊഴി നല്‍കാനെത്തിയത് ആയിരങ്ങള്‍. ആറര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് സി.എന്‍ വിട വാങ്ങുമ്പോള്‍ തൃശൂരിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നഷ്ടമായത് അമരക്കാരനെ.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, സി.രവീന്ദ്രനാഥ്, വി.എസ് സുനില്‍ കുമാര്‍, എ.സി മൊയ്തീന്‍ , പ്രതിപക്ഷ നേതാവ് ‍ രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ഇന്നലെ സി. എന്‍ ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.

Also read: മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

Also read: കരുണാകരന്റെ വിശ്വസ്തന്‍, തൃശൂർ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായന്‍