LiveTV

Live

Kerala

മഹാത്മാ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍; പി.കെ ഫിറോസിന്റെ അബദ്ധം ‘ആഘോഷമാക്കി’ സോഷ്യല്‍മീഡിയ

അങ്ങനെയാകുമ്പോള്‍ പ്രസംഗത്തിനിടെ അബദ്ധങ്ങളോ നാക്കുപിഴയോ വരിക സാധാരണം. പക്ഷേ അബദ്ധങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായാലോ. 

മഹാത്മാ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍; പി.കെ ഫിറോസിന്റെ അബദ്ധം ‘ആഘോഷമാക്കി’ സോഷ്യല്‍മീഡിയ

കേട്ടിരിക്കുന്നവര്‍ എന്തിനും ഏതിനും കൈയ്യടിക്കുന്നവരാണെങ്കില്‍ പ്രസംഗിക്കുന്നവര്‍ക്ക് ആവേശം കൂടും. പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കന്‍മാരായാല്‍. അങ്ങനെയാകുമ്പോള്‍ പ്രസംഗത്തിനിടെ അബദ്ധങ്ങളോ നാക്കുപിഴയോ വരിക സാധാരണം. പക്ഷേ അബദ്ധങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായാലോ. മുസ്‍ലിം ലീഗിന്റെ യുവ നേതാവ് പി.കെ ഫിറോസിന്റെ ഇത്തരത്തിലുള്ള ഒരു പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാ ഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമൊക്കെയാണ് ഫിറോസ് ആവേശത്തോടെ പ്രസംഗിച്ചത്. ഈ ചരിത്ര വിഡ്ഢിത്തങ്ങള്‍ കേട്ട് കൈയ്യടിക്കുന്ന പ്രവര്‍ത്തകരെയും സോഷ്യല്‍മീഡിയ വെറുതെവിടുന്നില്ല.

മഹാത്മാ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍; പി.കെ ഫിറോസിന്റെ അബദ്ധം ‘ആഘോഷമാക്കി’ സോഷ്യല്‍മീഡിയ

''ഈ രാഹുല്‍ ഗാന്ധിയുടെ കൂടെയല്ലാതെ നമ്മള്‍ ആരുടെ കൂടെയാണ് നില്‍ക്കേണ്ടത്. നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ വേണ്ടി വേറെ ആരാണ് ഈ രാജ്യത്തുള്ളത്. തന്റെ മുതുമുത്തച്ഛന്‍ ആര്‍.എസ്.എസുകാരന്റെ വെടിയേറ്റ്, ഈ രാജ്യത്ത് ഹിന്ദു - മുസ്‍ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍.എസ്.എസുകാരന്റെ വെടിയുണ്ടയേറ്റ് പിടഞ്ഞുവീണുമരിച്ച കഥകള്‍ കേട്ടു വളര്‍ന്ന, മഹാത്മാ ഗാന്ധിയുടെ മരണത്തിന്റെ കഥകള്‍ കേട്ടുവളര്‍ന്ന പ്രിയപ്പെട്ട മകന്‍. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നിചിതറിയപ്പോള്‍ അവസാനത്തെ ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ കണ്ണീരൊലിപ്പിച്ച് കൊണ്ട് ആ മൃതദേഹത്തിന്റെ സമീപത്ത് നിന്ന ഒരു ചെറുപ്പക്കാരന്‍'' ഇങ്ങനെ പോകുന്നു ഫിറോസിന്റെ പ്രസംഗം. യൂത്ത് ലീഗിന്റെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫിറോസ്. അബദ്ധം മനസിലാകാഞ്ഞിട്ടോ മനസിലാകാത്തതു പോലെ നടിച്ചിട്ടോ ഫിറോസിന്റെ പ്രസംഗം കേട്ടവരെല്ലാം വന്‍ കരഘോഷവും നടത്തി. ഏതായാലും നവമാധ്യമങ്ങളില്‍ വന്‍ വിമര്‍ശമാണ് ഉയരുന്നത്.

എന്ത് ഊളത്തരം പ്രസംഗിച്ചാലും കൈ അടിക്കാൻ അണികൾ ഉള്ളതാണ് ലീഗ് നേതാക്കളുടെ വിജയം. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ്...

Posted by Pandalam Shaji on Tuesday, December 11, 2018