LiveTV

Live

Kerala

പ്രസംഗത്തിലെ ‘സഖാക്കള്‍’ ആഘോഷമാക്കാത്ത ആ മൂന്നാമത്തെ പിഴവ് ഇതായിരുന്നു; പി.കെ ഫിറോസ് പറയുന്നു

സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്തതായിരുന്നു  പി.കെ ഫിറോസിന്റെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിലെ പ്രസംഗത്തിലെ പിഴവുകള്‍

 പ്രസംഗത്തിലെ ‘സഖാക്കള്‍’ ആഘോഷമാക്കാത്ത ആ മൂന്നാമത്തെ പിഴവ് ഇതായിരുന്നു; പി.കെ ഫിറോസ് പറയുന്നു

സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്തതായിരുന്നു  പി.കെ ഫിറോസിന്റെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിലെ പ്രസംഗത്തിലെ പിഴവുകള്‍. എന്നാല്‍ പ്രസംഗത്തിലെ രണ്ടു പിഴവുകള്‍ വ്യാപകമായി പ്രചരിച്ചെങ്കിലും മൂന്നാമതൊരു പിഴവ് കൂടി അടങ്ങിയ പ്രസംഗത്തിലെ ഉള്ളടക്കം എന്താണെന്ന് വെളിപ്പെടുത്തുകയാണ് പി.കെ ഫിറോസ് തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍. പട്ടാമ്പി കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐയുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ നാരായണൻ എന്ന് മാത്രമാണ് ഫിറോസ് പറഞ്ഞത്. അത് യഥാര്‍ത്ഥത്തില്‍ ശങ്കര നാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത് എന്നും അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സി.പി.എം എം.എൽ.എയായതെന്നും ഫിറോസ് തെറ്റ് തിരുത്തിയിട്ട പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അത് വ്യാപകമായി ചര്‍ച്ചയായാല്‍ കുഴപ്പമാകുമോ എന്ന് ഭയന്നാണ് സഖാക്കളാരും അത് ചർച്ചയാക്കാതിരിക്കുന്നത് എന്നും ഫിറോസ് പറയുന്നു.

Also read: ‘വസ്തുതാപരമായ പിഴവ് ഏറ്റു പറയുന്നു, തിരുത്തുകയും ചെയ്യുന്നു’; പി.കെ ഫിറോസ്

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും

.......പ്രസംഗത്തിൽ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്. നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്. യഥാർത്ഥത്തിൽ ശങ്കര നാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സി.പി.എം എം.എൽ.എ ആക്കിയതും. അതു ചർച്ചയായാൽ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചർച്ചയാക്കാതിരിക്കുന്നത്.

Also read: മഹാത്മാ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍; പി.കെ ഫിറോസിന്റെ അബദ്ധം ‘ആഘോഷമാക്കി’ സോഷ്യല്‍മീഡിയ