LiveTV

Live

Kerala

പമ്പയില്‍ കുളിക്കാനിറങ്ങുന്ന ഭാഗങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി

മണലെടുത്തതിനെ തുടർന്ന് ആഴം കൂടിയ ഭാഗങ്ങളിലാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.

 പമ്പയില്‍ കുളിക്കാനിറങ്ങുന്ന ഭാഗങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി

പമ്പയിൽ തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി കുളിക്കാനിറങ്ങുന്ന ഭാഗങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. മണലെടുത്തതിനെ തുടർന്ന് ആഴം കൂടിയ ഭാഗങ്ങളിലാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 10 വയസുകാരൻ മുങ്ങി മരിച്ചതിനെ തുടർന്നാണ് നിയന്ത്രണമേർപ്പെടുത്തിയത് .

പമ്പാ നദിയിൽ കഴിഞ്ഞ പ്രളയത്തെ തുടർന്ന് വൻതോതിൽ മണൽ അടിഞ്ഞ് കൂടിയിരുന്നു. മണ്ഡലകാലത്തിന്റെ തുടക്കത്തിൽ ഭക്തർക്ക് നദിയിലിറങ്ങുന്നതിന് കാര്യമായ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാൽ ഒഴുക്ക് കുറഞ്ഞതിനെ തുടർന്നും മാലിന്യം നിറഞ്ഞതിനെ തുടർന്നാണ് മണൽ നീക്കം ചെയ്യാൻ ആരംഭിച്ചത്. ഇത്തരത്തിൽ മണൽ നീക്കം ചെയ്തതിനെ തുടർന്ന് ആഴം കൂടിയ ഭാഗങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പമ്പയിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ പത്ത് വയസുകാരൻ മുങ്ങി മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അടിയന്തരമായി നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ അപകട സാധ്യതയുള്ള മേഖലകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വിവിധ ഭാഷകളിൽ സുരക്ഷാ നിർദ്ദേശങ്ങളടങ്ങുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ 24 മണിക്കൂർ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും തീർത്ഥാടകർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമാവുന്നത്.