LiveTV

Live

Kerala

കൊച്ചി മുസരീസ് ബിനാലെ ഉദ്ഘാടനം ഇന്ന്

ഉച്ചക്ക് 12 മണിക്ക് ആസ്പിന്‍ വാള്‍ ഹൗസില്‍ ബിനാലെ വേദികള്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ 138 കലാകാരാണ് തങ്ങളുടെ സൃഷ്ടികളുമായി ബിനാലെക്കായി ഒത്ത് ചേരുക.

കൊച്ചി മുസരീസ് ബിനാലെ ഉദ്ഘാടനം ഇന്ന്

സര്‍ഗാത്മക കലാ ലോകത്തിന്റെ സംഗമ ഭൂമിയായി തീര്‍ന്ന കൊച്ചി മുസരീസ് ബിനാലെയുടെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് 6.30 ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്ഘാടനം ചെയ്യും. 31 രാജ്യങ്ങളിലെ 138 കലാകാരന്‍മാര്‍ 9 വേദികളിലായി ഒരുക്കുന്ന കലാവിരുന്നാണ് ഇത്തവണ ബിനാലെ ആസ്വാദകരെ കാത്തിരിക്കുന്നത്.

ഭാരതീയ കലകളെയും സൃഷ്ടികളെയും ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ വലിയ സംഭവാനയാണ് ചുരുങ്ങിയ നാളിനുള്ളില്‍ ബിനാലെ നല്‍കിയത്. സകല കലകളുടെയും സംഗമ ഭൂമിയായി കൊച്ചി മുസരീസ് ബിനാലെ മാറിയെന്നാണ് സര്‍ഗാത്മക ലോകത്തിന്റെ കണക്ക് കൂട്ടല്‍.

ഇത്തവണ നിരവധി പ്രതേകളുമായാണ് ബിനാലെ നാലാം പതിപ്പ് നമുക്ക് മുന്നിലെത്തുന്നത്. ഉച്ചക്ക് 12 മണിക്ക് ആസ്പിന്‍ വാള്‍ ഹൗസില്‍ ബിനാലെ വേദികള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കപ്പെടും. ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ 138 കലാകാരാണ് തങ്ങളുടെ സൃഷ്ടികളുമായി ബിനാലെക്കായി ഒത്ത് ചേരുക. പെരുവനം കുട്ടന്മാരാരുടെ മേളത്തഴക്കത്തോടെയാവും ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. വൈകിട്ട് 6.30 മുഖ്യമന്ത്രി പിണറായി വിജയന്‍ കലാ മാമാങ്കത്തിന് ഔദ്യോഗികമായി തിരിതെളിക്കും.

'അന്യത്വത്തില്‍നിന്നും അന്യോന്യതയിലേക്ക്' എന്നതാണ് ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്റര്‍ പ്രമേയം. ആര്‍ക്കും അഭിപ്രായം സ്വതന്ത്രമായി പറയാന്‍ അവസരമൊരുക്കുന്ന പവലിയന്‍ ബിനാലെയുടെ ജനകീയത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പകുതിയിലധികം വനിതാ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ലോകത്തിലെ ആദ്യ ബിനാലെയെന്ന ഖ്യാതിയും 108 ദിവസം നീണ്ടു നില്‍ക്കുന്ന നാലാം പതിപ്പിലൂടെ കൊച്ചി മുസരീസ് ബിനാലെക്ക് സ്വന്തമാവും.