LiveTV

Live

Kerala

ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി 

2001ലാണ് ഒരു കുടുംബത്തിലെ ആറു അംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ ആന്‍റണിയെ കുറ്റക്കാരനായി കണ്ടെത്തിയത് 

ആലുവ കൂട്ടക്കൊല;  പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി 

ആലുവ കൂട്ടകൊല കേസ് പ്രതി എം.എ ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപരന്ത്യം ആയി കുറച്ചു. ആന്റണിയുടെ ദയ ഹർജി രാഷ്ട്രപതി തള്ളിയിരുന്നെങ്കിലും പുനപരിശോധന ഹർജി തുറന്ന കോടതിയിൽ കേട്ടില്ല എന്ന് ചൂണ്ടികാട്ടിയാണ് ആന്റണി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. 2001ലാണ് ഒരു കുടുംബത്തിലെ ആറു അംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ ആന്‍റണിയെ കുറ്റക്കാരനായി കണ്ടെത്തിയത്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കമാല്‍ പാഷ വധശിക്ഷ വിധിക്കുകയും ചെയ്തു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വധശിക്ഷ റദ്ദാക്കിയിരുന്നില്ല.

രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹരജിയും തള്ളി. എന്നാല്‍ പുനപരിശോധനാ ഹരജി തുറന്ന കോടതിയില്‍ പരിഗണിച്ചില്ലെന്നാരോപിച്ച് ആന്‍റണി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് വധശിക്ഷ ജീവപര്യന്തമായി കുറച്ച് ഉത്തരവായത്. ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആലുവയിലെ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ, ഭാര്യ ബേബി, മക്കളായ ജയ്‌മോൻ, ദിവ്യ, അഗസ്റ്റിന്റെ മാതാവ് ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരാണ് 2001ല്‍ കൊലചെയ്യപ്പെട്ടത്.

അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണിയുമായുള്ള ആന്‍റണിയുടെ ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കൊലപാതകം നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന ആന്‍റണിയെ തന്ത്രപൂര്‍വം വിളിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന നാട്ടുകാരുടെ സംശയത്തിന് അന്വേഷണങ്ങള്‍ ഉത്തരം നല്‍കിയിട്ടില്ല. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ ആന്റണി.