LiveTV

Live

Kerala

ഇത് തിരുവാങ്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കുട്ടികളുടെ ‘ഭഗവാന്‍’

സ്കൂളിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ അധ്യാപകനെ സ്ഥലം മാറ്റിയതിനെതിരെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം

ഇത് തിരുവാങ്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കുട്ടികളുടെ ‘ഭഗവാന്‍’

പ്രിയപ്പെട്ട അധ്യാപകനെ സ്ഥലം മാറ്റിയതിനെതിരെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. കൊച്ചി തിരുവാങ്കുളം ഗവണ്മെന്റ് ഹൈസ്‌കൂളിലാണ് സംഭവം. സ്കൂളിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ അധ്യാപകന്‍ ടി.എ സതീശനെ സ്ഥലം മാറ്റിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. സമരക്കാര്‍ പ്രധാനാധ്യാപികയെ അഞ്ചുമണിക്കൂറോളം തടഞ്ഞുവച്ചു.

അധ്യാപകനെ സ്ഥലമാറ്റിയതിനെതിരെ തമിഴ്‌നാട്ടില്‍ നടന്ന പ്രതിഷേധത്തിന് സമാനമായ സമരമാണ് എറണാംകുളം ജില്ലയിലെ തിരുവാങ്കുളം സർക്കാർ സ്‌കൂളില്‍ നടക്കുന്നത്. 30 കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂളിനെ

ഇത് തിരുവാങ്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കുട്ടികളുടെ ‘ഭഗവാന്‍’

അധികൃതര്‍ പോലും പരിഗണിച്ചിരുന്നില്ല. ഇതിനൊരു മാറ്റം വരുത്താന്‍ രണ്ട് വര്‍ഷം മുന്പ് പി.ടി.എയും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ചേര്‍ന്ന് തീരുമാനിച്ചു. പദ്ധതി വിജയം കണ്ടതോടെ കുട്ടികളുടെ എണ്ണം നൂറിലെത്തി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ടി.എ സതീശനെ പെട്ടെന്നാണ് സ്ഥലം മാറ്റിയത്. വ്യക്തിവിരോധം തീർക്കാൻ കെട്ടിച്ചമച്ച പരാതിയുടെ പേരിലാണ് സ്ഥലം മാറ്റമെന്ന് രക്ഷിതാക്കള്‍ പറയുന്നു.

സ്കൂളിലെ തന്നെ ചില അധ്യാപകര്‍ നല്‍കിയ പരാതിയെ തുടർന്നാണ് തീരുമാനം എന്നാണ് ഔദ്യോഗിക വിശദീകരണം. അതുപക്ഷെ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ബോധ്യപ്പെട്ടില്ല. അവര്‍ പ്രധാനാധ്യാപികയെ തടഞ്ഞുവച്ചു. പ്രതിഷേധം ശക്തമായതോടെ തീരുമാനം പുനഃപരിശോധിക്കാമെന്നും വിഷയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ശ്രദ്ധയിൽ പെടുത്താമെന്നും പ്രധാനാധ്യാപിക ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.