കലോത്സവത്തിന്റെ ഒന്നാം വേദിയില്‍ പാതിരാത്രിയും പന്തല്പണി
നിലവിലുള്ള ഓഡിറ്റോറിയങ്ങള്‍ക്ക് പുറമേ പ്രത്യേക വേദികള്‍ നിര്മ്മിക്കേണ്ടന്ന തീരുമാനം അവസാന നിമിഷം മാറ്റി മറിച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം.

കലോത്സവത്തിലെ പ്രധാനപ്പെട്ട മത്സരങ്ങള്‍ നടക്കേണ്ട ഒന്നാം വേദിയില്‍ ഇന്നലെ പാതിരാത്രിയായിട്ടും പണി തീര്‍ന്നിരുന്നില്ല. നിലവിലുള്ള ഓഡിറ്റോറിയങ്ങള്‍ക്ക് പുറമേ പ്രത്യേക വേദികള്‍ നിര്മ്മിക്കേണ്ടന്ന തീരുമാനം അവസാന നിമിഷം മാറ്റി മറിച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം. അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തിലും സംഘാടകര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്.
കലോത്സവം നടക്കുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുന്‍പ് വേദികളുടെ പണികള്‍ 90 ശതമാനവും തീര്‍ക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി.പക്ഷെ പ്രധാന വേദിയില്‍ ഇന്നലെ പാതിരാത്രി വരെ കണ്ട കാഴ്ചകള്‍ ഇതൊക്കെയായിരുന്നു.