ബന്ധുനിയമന വിവാദം: കെ.ടി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി
അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്കി. ഡെപ്യൂട്ടേഷന് നിയമനങ്ങളാണ് ഈ തസ്തികകളില്‍ നടക്കാറുള്ളതെന്നും..

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരായി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോള്‍ പിന്തുണയുമായി മുഖ്യമന്ത്രി. അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്കി. ഡെപ്യൂട്ടേഷന് നിയമനങ്ങളാണ് ഈ തസ്തികകളില്‍ നടക്കാറുള്ളതെന്നും അദീബിന്റെ നിയമനത്തില്‍ നിയമ ലംഘനമോ സത്യപ്രതിജ്ഞാലംഘനമോ സാമ്പത്തികനഷ്ടമോ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.