LiveTV

Live

Kerala

മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ യുവാവ് മരിച്ചു

കാസർകോട് ധർമ്മത്തടുക്ക ബാളിഗെ ഗുഹയിൽ കുടുങ്ങിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു.

മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ യുവാവ് മരിച്ചു

മുള്ളന്‍പന്നിയെ പിടിക്കാൻ ഗുഹയിൽ കയറിയ യുവാവ് മരിച്ചു. കാസർകോട് ധർമ്മത്തടുക്ക ബാളിഗെയിലെ നാരായണ നായക്കാണ് മരിച്ചത്. 22 മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

ഇന്നലെ വൈകീട്ടോടെയാണ് നാരായണ നായക് പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളിലേക്ക് കയറിയത്. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്താൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് വിജയിച്ചില്ല. പിന്നിട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയ ശേഷം നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയായിരുന്നു.

മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ യുവാവ് മരിച്ചു

ഇടുങ്ങിയതും ഒരാള്‍ക്കു പോലും നടന്നുപോകാന്‍ കഴിയാത്തതുമായ ഗുഹയ്ക്കുള്ളിലാണ് മുള്ളന്‍പന്നിയെ പിടികൂടാന്‍ നാരായണ നായക്‍ കയറിയത്. വായു സഞ്ചാരത്തിന്റെ കുറവും ഗുഹയിൽ മണ്ണിടിച്ചിലുണ്ടാവുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. 22 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകീട്ട് 4 മണിയോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്.