കേരളത്തിന്റെ മതേതര അടിത്തറ ബോധ്യപ്പെട്ടത് കൊണ്ടാണ് ബി.ജെ.പിക്ക് പിന്‍വാങ്ങേണ്ടി വന്നതെന്ന് മുഖ്യമന്ത്രി
അതേസമയം കേരള പുനര്‍ നിര്‍മാണത്തിന് 31,000 കോടി രൂപ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിന്റെ മതേതര അടിത്തറ ബോധ്യപ്പെട്ടത് കൊണ്ടാണ് ബി.ജെ.പിക്ക് പിന്‍വാങ്ങേണ്ടി വന്നതെന്ന് മുഖ്യമന്ത്രി. അതിനാലാണ് അവര്‍ സമരവേദി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അഭിപ്രായം വന്നതിനാല്‍ യു.ഡി.എഫും അതിനനുസരിച്ച് തീരുമാനമെടുക്കട്ടേയെന്നും പിണറായി വിജയന് പരിഹസിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കേരള പുനര്‍ നിര്‍മാണത്തിന് 31,000 കോടി രൂപ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തെ സംസ്ഥാനം ഒറ്റക്കെട്ടായി അതിജീവിച്ചു, 2683.18 കോടി ദുരിതാശ്വാസ നിധിയിൽ ലഭിച്ചു. 706.74 കോടി രൂപ കൂടി ലഭിച്ചാൽ മാത്രമേ നാളിതുവരെയുള്ള കടം തീർക്കാനാകൂ എന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കേരള പുനർ നിർമാണത്തിനായി സെമിനാറുകൾ നടത്തും. പ്രളയബാധിത ജില്ലകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ദൃശ്യ-പത്ര മാധ്യമ ങ്ങളുടെ സഹകരണത്തോടെയാവും സെമിനാറുകളു സംവാദങ്ങളും നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16