LiveTV

Live

Kerala

കൊല്ലത്ത് പൊലീസുകാരെ ആക്രമിച്ച് കൊലക്കേസ് പ്രതിയെ മോചിപ്പിക്കാൻ ശ്രമം

കൊലപാതകം അടക്കമുള്ള ക്രിമിനൽ കേസുകളിലെ പ്രതിയായ അനുരാജിനെ കഴിഞ്ഞദിവസം ഏരൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ അനുരാജിന്റെ സുഹൃത്ത് ചങ്ക് സുനിൽ...

കൊല്ലത്ത് പൊലീസുകാരെ ആക്രമിച്ച് കൊലക്കേസ് പ്രതിയെ മോചിപ്പിക്കാൻ ശ്രമം

കൊല്ലം ഏരൂരിൽ പൊലീസുകാരെ ആക്രമിച്ച് കൊലക്കേസ് പ്രതിയെ മോചിപ്പിക്കാൻ ശ്രമം. പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എസ്.ഐയേയും മറ്റ് പൊലീസുകാരേയും ആക്രമിച്ച പ്രതിയെ ഒടുവിൽ അറസ്റ്റ് ചെയ്തു. ചങ്ക് സുനി എന്നറിയപ്പെടുന്ന ഗുണ്ടയാണ് ആക്രമണം നടത്തിയത്.

കൊലപാതകം അടക്കമുള്ള ക്രിമിനൽ കേസുകളിലെ പ്രതിയായ അനുരാജിനെ കഴിഞ്ഞദിവസം ഏരൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ അനുരാജിന്റെ സുഹൃത്ത് ചങ്ക് സുനിൽ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പ്രതിയെ മോചിപ്പിക്കാൻ ശ്രമം നടത്തിയത്. ആറോളം ക്രമിനൽ കേസിൽ പ്രതിയാണ് സുനിൽ. ഇത് തടയാനെത്തിയ എസ്.ഐയേയും പോലീസുകാരനെയും കൈയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

കൊല്ലത്ത് പൊലീസുകാരെ ആക്രമിച്ച് കൊലക്കേസ് പ്രതിയെ മോചിപ്പിക്കാൻ ശ്രമം

സംഘർഷത്തിനൊടുവിൽ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൽ റിമാന്റിലായിരുന്ന സുനിൽ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. പോലീസിനെ കയ്യേറ്റം ചെയ്തു, വധഭീഷണി മുഴക്കി, പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകടന്ന് പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾക്ക് സുനിലിനെതിരെ പൊലീസ് കേസെടുത്തു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.