LiveTV

Live

Kerala

ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍

ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹരജി

 ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍

ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. ശബരിമലയിൽ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും പരിഗണയില്‍ വരും. ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹരജി.

അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പി.സി ജോർജ്ജ് എം.എൽ.എ യും പ്രയാര്‍ ഗോപാലകൃഷ്ണനും സമര്‍പ്പിച്ച ഹരജിയും ഇന്നു ഹൈ കോടതിയുടെ പരിഗണനയ്ക്ക് എത്തും. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ദേവസ്വം ഫണ്ട് ചെലവഴിക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും.