LiveTV

Live

Kerala

ആർത്തവം അശുദ്ധമല്ലെന്ന മുദ്രവാക്യം ഉയർത്തി ആര്‍പോ ആര്‍ത്തവം

ശബരിമലയിൽ നാല് സ്ത്രീകൾ കയറിയാൽ പിന്നാലെ കയറുന്നത് സ്ത്രീ പ്രവേശനത്തിനെതിരെ പ്രധിഷേധിക്കുന്ന സ്ത്രീകൾ ആയിരിക്കുമെന്ന് ശ്രീചിത്രൻ പറഞ്ഞു

ആർത്തവം അശുദ്ധമല്ലെന്ന മുദ്രവാക്യം ഉയർത്തി ആര്‍പോ ആര്‍ത്തവം

ആർത്തവത്തിന്‍റെ പേരിൽ സ്ത്രീകൾക് സമൂഹത്തിൽ അയിത്തം കല്‍പ്പിക്കുന്നതിനെതിരെയാണ് ആർപ്പോ ആർത്തവം. സകല ആർത്തവ അയിത്തത്തിനെതിരെ നമുക്ക് തൊട്ട് കൂടാം എന്ന മുദ്രവാക്യം ഉയർത്തിയാണ് പരിപാടി. ആർത്തവം അശുദ്ധി ആണെന്ന് പറയുന്നവരോട് തുല്യ നീതിയുടെ ഭരണ ഘടന ഉയർത്തിയാണ് കൂട്ടായ്മ ഒത്തു കൂടിയത്. ദളിത്‌ ചിന്തകൻ സണ്ണി എം കപിക്കാട്, അദ്ധ്യാപകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം, ശ്രീചിത്രൻ എം.ജെ, സി.കെ ജാനു തുടങ്ങി ഒരുപാട് സാമൂഹിക പ്രവൃത്തകര്‍ സന്നിഹിതരായിരുന്നു.

ശബരിമലയിൽ നാല് സ്ത്രീകൾ കയറിയാൽ പിന്നാലെ കയറുന്നത് സ്ത്രീ പ്രവേശനത്തിനെതിരെ പ്രധിഷേധിക്കുന്ന സ്ത്രീകൾ ആയിരിക്കുമെന്ന് ശ്രീചിത്രൻ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തെ അനൂകൂലിച്ചു പാട്ട് അവതരിപ്പിച്ച സോഷ്യൽ മീഡിയകളിലൂടെ ശ്രദ്ധേയരായ തമിഴ് നാടോടി ഗാന സംഘവും പരിപാടിയിൽ പങ്കെടുത്തു. ഫേസ്ബുക്കിൽ ആർപ്പോ ആർത്തവം എന്ന ഹാഷ് ടാഗിൽ പ്രസിദ്ധീകരിക്കുന്ന കുറിപ്പുകൾ പുസ്തകമാക്കാനും കൂട്ടായ്മ ലക്ഷ്യമിടുന്നു.