LiveTV

Live

Kerala

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

പൊലീസിന് കൊട്ടാരക്കര സബ്ജയിലിലെത്തി ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു. ജയില്‍ മാറ്റമെന്ന സുരേന്ദ്രന്റെ ആവശ്യത്തില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രയെ ആക്രമിച്ച കേസിൽ കെ സുരേന്ദ്രന് ജാമ്യാമില്ല. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം നിഷേധിച്ചത്. വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിൽ പോലീസിന് സുരേന്ദ്രനെ ഇന്നുതന്നെ ഒരു മണിക്കൂർ ചോദ്യം ചെയ്യാനും കോടതി അനുമതി നൽകി. ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്തെ നടപ്പന്തലിൽ വെച്ച് 52 കാരിയായ തൃശൂർ സ്വദേശിനിയെ ആക്രമിച്ച കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വധശ്രമത്തോടനുബന്ധിച്ച ഗൂഢാലോചനയിൽ സുരേന്ദ്രൻ പങ്കെടുത്തതിന്റെ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. വത്സൻ തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾക്കായി സുരേന്ദ്രനെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി കൊട്ടാരക്കര സബ് ജയിലിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ സുരേന്ദ്രനെ ഒരു മണിക്കൂർ ചോദ്യം ചെയ്യാൻ അനുമതി നൽകി.

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നള്ള പ്രതിയുടെ അപേക്ഷ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കും. ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ ഭാര്യയോട് ഫോണിൽ സംസാരിക്കാനും സുരേന്ദ്രന് കോടതി അനുമതി നൽകി.