അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാതെ മാത്യു ടി തോമസ്
പിണറായി മന്ത്രിസഭ അധികാരത്തിലെത്തി ആദ്യ വര്‍ഷം തന്നെ ആദ്യമന്ത്രി പുറത്തായി. ബന്ധനിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായമന്ത്രിയായിരുന്ന ഇ.പി ജയരാജനാണ് പുറത്തുപോകേണ്ടിവന്നത്.

പിണറായി സര്‍ക്കാരില്‍ നിന്ന് മാറുന്ന നാലാമത്തെ മന്ത്രിയാണ് മാത്യു ടി തോമസ്. ഇതില്‍ രണ്ട് പേര് തിരിച്ചെത്തിയെങ്കില്‍ രണ്ടു പേരുടെ തിരിച്ചുവരവിന് സാധ്യത കുറവാണ്. രണ്ടാം തവണ മന്ത്രിയായ മാത്യു ടി തോമസ് ഇത്തവണയും അഞ്ചു വര്‍ഷം പൂര്‍ത്തിയാകാതെയാണ് പുറത്തുപോകുന്നത്.
പിണറായി മന്ത്രിസഭ അധികാരത്തിലെത്തി ആദ്യ വര്‍ഷം തന്നെ ആദ്യമന്ത്രി പുറത്തായി. ബന്ധനിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായമന്ത്രിയായിരുന്ന ഇ.പി ജയരാജനാണ് പുറത്തുപോകേണ്ടിവന്നത്. പകരം എം.എം മണി മന്ത്രിയായി. രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ ഇ.പി ജയരാജന് തിരികെയെത്തി. ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട രാജിവെക്കേണ്ടി വന്ന എ.കെ ശശീന്ദ്രനും തിരികെ മന്ത്രിസഭയില്‍ പ്രവേശിച്ചിരുന്നു. ഇതിനിടക്കുള്ള എട്ടു മാസം തോമസ് ചാണ്ടി മന്ത്രി പദവിയിലിരുന്നു. വി.എസ് മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി തോമസിനെയാണ് ജനതാദള്‍ എസ് പിണറായി സര്‍ക്കാരിലേക്ക് നിയോഗിച്ചത്. ജലവിഭവ വകുപ്പായിരുന്നു ലഭിച്ചത്. ഗതാഗതമന്ത്രിയായി നല്ല പ്രകടനം കാഴ്ച വെച്ച മാത്യു ടി തോമസ് ജലവിഭവ വകുപ്പില്‍ അത്ര മികവ് പ്രകടിപ്പിച്ചില്ലെന്ന നിരീക്ഷണങ്ങളുണ്ട്.
മഹാപ്രളയ സമയത്തെ ഡാം മാനേജ്മെന്റില്‍ ഏറെ വിമര്‍ശം ഏറ്റുവാങ്ങുകയും ചെയ്തു. ഔദ്യോഗിക വസതിയിലെ ജീവനക്കാരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ മന്ത്രിക്ക് അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു. മുന്‍ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ ഭാര്യ ജാതി അധിക്ഷേപ കേസില്‍ ഉള്‍പ്പെടുകയും ചെയ്തു. പാര്‍ട്ടിയിലെ പടലപ്പിണക്കമാണ് ഇപ്പോള്‍ മന്ത്രിയുടെ പുറത്തുപോകലിന് കാരണമാകുന്നത്. ജനതാദളിന് കോഴിക്കോട് സീറ്റ് നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെ പാര്‍ട്ടി നിര്‍ദേശപ്രകാരം വി.എസ് മന്ത്രിസഭയില്‍ നിന്നും മാത്യു ടി തോമസ് കാലാവധി പൂര്‍ത്തിയാക്കാതെ രാജിവെച്ചിരുന്നു. തിരുവല്ല മണ്ഡലത്തെയാണ് മാത്യു ടി തോമസ് പ്രതിനിധീകരിക്കുന്നത്.