LiveTV

Live

Kerala

കരിപ്പൂരില്‍ സി.ഐ.എസ്.എഫ് ജവാന്റെ മുറിയിൽ യുവതി മരിച്ചനിലയില്‍

ബിഹാർ സ്വദേശിനിയായ 28കാരി നിഷയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്

കരിപ്പൂരില്‍ സി.ഐ.എസ്.എഫ് ജവാന്റെ മുറിയിൽ യുവതി മരിച്ചനിലയില്‍

കരിപ്പൂർ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ജവാന്റെ മുറിയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം അരംഭിച്ചു. ബിഹാർ സ്വദേശിനിയായ 28കാരി നിഷയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്.

കൊച്ചിയിൽ നിന്ന് ഒന്നു വർഷം മുമ്പാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ കരിപ്പൂരിലെത്തിയത്. എയർ പോർട്ടിന് അടുത്തുള്ള മദീനാ കോട്ടേഴ്സിൽ താമസിക്കുന്ന ഇയാൾക്കൊപ്പം യുവതിയും താമസിക്കാറുണ്ടായിരുന്നു. അവധിയിലായിരുന്ന ഉദ്യോഗസ്ഥൻ തിരിച്ച് ഭാര്യയുമായെത്തിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ‌അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും കരിപ്പൂർ എസ്.ഐ ഇബ്രാഹീം പറഞ്ഞു.

അന്വേഷണത്തിൽ നിഷയുടേതായി ‌രണ്ട് ഐഡി കാർഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്സർ തുടങ്ങിയവർ പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.