LiveTV

Live

Kerala

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ചെന്നിത്തല

ശബരിമലയിൽ കലാപം ഉണ്ടാക്കാൻ സര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ചെന്നിത്തല

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ കലാപം ഉണ്ടാക്കാൻ സര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നു. സ്ത്രീ പ്രവേശനമല്ല ഇപ്പോഴത്തെ പ്രശ്നമെന്നും ചെന്നിത്തല പത്തനംതിട്ടയില്‍ പറഞ്ഞു. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമം കാണിക്കുന്നെങ്കില്‍ അവരെ പിടിക്കണം, അതിന് ഞങ്ങള്‍ എതിരില്ലെന്നും പക്ഷേ ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് തീര്‍ത്ഥാടനാ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.