LiveTV

Live

Kerala

നബിദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍

മദ്രസ വിദ്യാര്‍ത്ഥികളുടെ നബിദിനഘോഷയാത്ര മിക്കയിടങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്.

നബിദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍ നടക്കും. മദ്രസ വിദ്യാര്‍ത്ഥികളുടെ നബിദിനഘോഷയാത്ര മിക്കയിടങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളില്‍ മത സംഘടനകളുടേയും, പള്ളികളുടെയും നേത്യത്വത്തില്‍ മതപ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു. കുട്ടികളുടെ കലാമത്സരങ്ങളും നേരത്തെ നടന്നു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇന്ന് വിതരണം ചെയ്യും.