LiveTV

Live

Kerala

സംഘ്പരിവാര്‍ നേതാക്കളായ പൃഥ്വിപാലും ഭാര്‍ഗവറാമും കസ്റ്റഡിയില്‍; ശശികലയെ മരക്കൂട്ടത്ത് തടഞ്ഞു

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആചാര സംരക്ഷണ സമിതി നേതാവ് പൃഥ്വിപാലിനെയും ഹിന്ദു ഐക്യവേദി സെക്രട്ടറി ഭാർഗവ റാമിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു

സംഘ്പരിവാര്‍ നേതാക്കളായ പൃഥ്വിപാലും ഭാര്‍ഗവറാമും കസ്റ്റഡിയില്‍; ശശികലയെ മരക്കൂട്ടത്ത് തടഞ്ഞു

ശബരിമലയിലെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആചാര സംരക്ഷണ സമിതി നേതാവ് പൃഥ്വിപാലിനെയും ഹിന്ദു ഐക്യവേദി സെക്രട്ടറി ഭാർഗവ റാമിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സന്നിധാനത്തെത്തി ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുളളതിനാലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് എസ്.പി ഹരിശങ്കര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലയെ മരക്കൂട്ടത്ത് തടഞ്ഞു.

സംഘ്പരിവാര്‍ നേതാക്കളായ പൃഥ്വിപാലും ഭാര്‍ഗവറാമും കസ്റ്റഡിയില്‍; ശശികലയെ മരക്കൂട്ടത്ത് തടഞ്ഞു

പൂജകൾക്ക് ശേഷം ഇന്ന് ശബരിമല നട അടച്ചു. അയ്യപ്പഭക്തരെ ഇപ്പോള്‍ സന്നിധാനത്തേക്ക് കടത്തിവിടുന്നില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് സന്നിധാനത്തും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഘ്പരിവാര്‍ നേതാക്കളായ പൃഥ്വിപാലും ഭാര്‍ഗവറാമും കസ്റ്റഡിയില്‍; ശശികലയെ മരക്കൂട്ടത്ത് തടഞ്ഞു

കടകളും ദേവസ്വം കൊണ്ടറുകളും രാത്രി അടക്കണമെന്ന നിര്‍ദേശം പൊലീസ് പിന്‍വലിച്ചു. ദേവസ്വം ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ഡി.ജി.പി തന്നെ വിശദീകരണം നല്‍കി. അതേസമയം ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ തുടരുകയാണ്.