LiveTV

Live

Kerala

ഇന്നുണ്ടായത് ഗുണ്ടായിസം, മുന്‍കൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

ഭീഷണികള്‍ വിഷമമുണ്ടാക്കി. അയ്യപ്പ ഭക്തരെന്ന പേരില്‍ പ്രതിഷേധക്കാര്‍ ഗുണ്ടായിസം കാണിച്ചു. അസഭ്യം പറഞ്ഞു.

ഇന്നുണ്ടായത് ഗുണ്ടായിസം, മുന്‍കൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

മുന്‍കൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. ഭീഷണികള്‍ വിഷമമുണ്ടാക്കി. അയ്യപ്പ ഭക്തരെന്ന പേരില്‍ പ്രതിഷേധക്കാര്‍ ഗുണ്ടായിസം കാണിച്ചു. അസഭ്യം പറഞ്ഞു. നിലക്കല്‍ എത്തിയിരുന്നെങ്കില്‍ മല കയറിയേനെ എന്നതുകൊണ്ടാണ് വിമാനത്താവളത്തില്‍ തടഞ്ഞതെന്നും തൃപ്തി ദേശായി പറഞ്ഞു.

ഇന്നുണ്ടായത് ഗുണ്ടായിസം, മുന്‍കൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

ശബരിമല ദര്‍ശനത്തിന് ആറംഗ യുവതീ സംഘത്തോടൊപ്പം എത്തിയ തൃപ്തി ദേശായിക്ക് കൊച്ചി വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സംഘ്പരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് 14 മണിക്കൂറോളം അവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ശബരിമല ദര്‍ശനം നടത്തിയിട്ടേ മടങ്ങൂ എന്ന് പറഞ്ഞ തൃപ്തി, വൈകുന്നേരമാണ് തീരുമാനം മാറ്റിയത്.

ഇന്നുണ്ടായത് ഗുണ്ടായിസം, മുന്‍കൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

കേരളത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പൊലീസുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം തൃപ്തി പറഞ്ഞു. മടങ്ങിപ്പോയാലും കൂടുതല്‍ ഒരുക്കം നടത്തി മല കയറാന്‍ വീണ്ടും എത്തും. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ലിംഗസമത്വത്തിനായാണ് പോരാടുന്നതെന്നും തൃപ്തി വ്യക്തമാക്കി.

ഇന്നുണ്ടായത് ഗുണ്ടായിസം, മുന്‍കൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

Also read: സംഘ്പരിവാര്‍ പ്രതിഷേധം: ശബരിമല ദര്‍ശനം നടത്താതെ തൃപ്തി ദേശായി തിരിച്ചുപോകും

രാത്രി 9.30നുള്ള വിമാനത്തില്‍ തൃപ്തി ദേശായിയും സംഘവും മടങ്ങും. തൃപ്തിയും സംഘവും മടങ്ങിയാല്‍ മാത്രമേ പിരിഞ്ഞുപോകൂ എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. വിമാനത്താവളത്തിലെ സമര നിരോധിത മേഖലയില്‍ പ്രതിഷേധിച്ചതിനും തൃപ്തിയുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനും കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെ കേസെടുത്തു.

Also read: ആരാണ് ശബരിമല സന്ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായി?