LiveTV

Live

Kerala

മണ്ഡല കാലത്ത് ഡ്യൂട്ടിയിലുള്ള സർക്കാർ ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയായിട്ടില്ല

പ്രളയ ബാധിതമായ പ്രദേശമായതിനാല്‍ പ്രതികൂല സാഹചര്യങ്ങളിൽ ഡ്യൂട്ടി ചെയ്യാൻ പറ്റില്ലെന്ന നിലപാടിലാണ് ജീവനക്കാരില്‍ പലരും.

 മണ്ഡല കാലത്ത് ഡ്യൂട്ടിയിലുള്ള  സർക്കാർ ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയായിട്ടില്ല

പമ്പയില്‍ മണ്ഡല കാലത്തേക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടില്ല. പ്രളയ ബാധിതമായ പ്രദേശമായതിനാല്‍ പ്രതികൂല സാഹചര്യങ്ങളിൽ ഡ്യൂട്ടി ചെയ്യാൻ പറ്റില്ലെന്ന നിലപാടിലാണ് ജീവനക്കാരില്‍ പലരും.

ആരോഗ്യം , ജല വിഭവം, റവന്യൂ , വൈദ്യുതി തുടങ്ങിയ വകുപ്പുകളിലെ നൂറിൽ പരം ജീവനക്കാരെയാണ് മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് പമ്പയിൽ നിയോഗിക്കുന്നത്. എന്നാൽ പ്രളയ ശേഷം അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നും ഇല്ലാത്ത പമ്പയിൽ ഒന്നര മാസത്തോളം തുടർച്ചയായി ജോലി നോക്കാനാവില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. പ്രതിപക്ഷ സർവീസ് സംഘടനകൾ ഇക്കാര്യത്തിൽ അതൃപ്തി തുറന്ന് പറയുന്നുണ്ട്.

പ്രളയത്തിൽ മണ്ണ് അടിഞ്ഞ് ഉപയോഗ ശൂന്യമായ പമ്പയിലെ ആശുപത്രി പ്രവർത്തന സജ്ജമാക്കാൻ ശ്രമം പുരോഗമിക്കുകയാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാത്ത പക്ഷം ചുമതല ഏൽക്കാനാവില്ലെന്ന് മെഡിക്കൽ ഓഫീസർ ഡി.എം.ഒയെ അറിയിച്ചിട്ടുണ്ട്.