LiveTV

Live

Kerala

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം: പൊതുചർച്ചയിൽ നേതാക്കൾക്കെതിരെ വിമർശം

സ്ഥാനമാനങ്ങൾ ലഭിച്ചപ്പോൾ നേതൃത്വം നിർജ്ജീവമായെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. ബ്രൂവറി വിഷയത്തിൽ സർക്കാറിന് പാളിച്ചയുണ്ടായെന്നും വിമർശനമുണ്ടായി.

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം: പൊതുചർച്ചയിൽ നേതാക്കൾക്കെതിരെ വിമർശം

കോഴിക്കോട് നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുചർച്ചയിൽ നേതാക്കൾക്കെതിരെ വിമർശം. സ്ഥാനമാനങ്ങൾ ലഭിച്ചപ്പോൾ നേതൃത്വം നിർജ്ജീവമായെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. ബ്രൂവറി വിഷയത്തിൽ സർക്കാറിന് പാളിച്ചയുണ്ടായെന്നും വിമർശനമുണ്ടായി.

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം: പൊതുചർച്ചയിൽ നേതാക്കൾക്കെതിരെ വിമർശം

സംസ്ഥാന നേതൃത്വത്തിനെതിരെ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് നടത്തിയ വിമർശനത്തിന്റെ ചുവട് പിടിച്ചാണ് പൊതുചർച്ച നടന്നത്. സംസ്ഥാന പ്രസിഡന്റ് എ.എൻ ഷംസീറിനെതിരെ രൂക്ഷ വിമർശമാണുയർന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി സർക്കാർ ശ്രമിക്കുമ്പോൾ ഷംസീർ സ്വകാര്യ സ്‌കൂളില്‍ മകനെ പഠിപ്പിക്കുന്നു. ഷംസീറിന്റെ ഭാര്യ പി.എം. സഹലയ്ക്ക് കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ലഭിച്ച കാര്യത്തിൽ അശ്രദ്ധയുണ്ടായി. നേതാക്കളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തിയെ തീരൂ എന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം: പൊതുചർച്ചയിൽ നേതാക്കൾക്കെതിരെ വിമർശം

പദവികൾ ലഭിച്ചപ്പോൾ നേതൃപദവിയിലിരുന്ന മൂന്നു പേരും നിർജ്ജീവമായെന്ന ആരോപണവും ചില ഘടകങ്ങളിൽ നിന്നുണ്ടായി. ബ്രൂവറി വിഷയത്തിൽ കാണിച്ച അനാവശ്യ തിടുക്കമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. ഇന്നും തുടരുന്ന പൊതുചർച്ചക്ക് സെക്രട്ടറി മറുപടി പറയും.