LiveTV

Live

Kerala

സനല്‍ കൊലപാതകം: ഡി.വൈ.എസ്.പിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍, കേസ് ഐ.ജി ശ്രീജിത്ത് അന്വേഷിക്കും

ഡി.വൈ.എസ്.പിയെ ഒളിവില്‍ പോകാന്‍ സഹായിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പരപ്പില്‍ ടൂറിസ്റ്റ് ഹോം നടത്തുന്ന സതീഷ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്.

സനല്‍ കൊലപാതകം: ഡി.വൈ.എസ്.പിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍, കേസ് ഐ.ജി ശ്രീജിത്ത് അന്വേഷിക്കും

നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതത്തില്‍ പ്രതിയായ ഡി.വൈ.എസ്.പിയെ ഒളിവില്‍ പോകാന്‍ സഹായിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പരപ്പില്‍ ടൂറിസ്റ്റ് ഹോം നടത്തുന്ന സതീഷ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്.

കൊലപാതക കേസ് ഐ.ജി എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഐ.ജി എസ് ശ്രീജിത്തിന് കൈമാറി. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നേരിട്ട് കേസ് അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. അതേസമയം ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു.

നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്റെ കൊലപാതകത്തില്‍. പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഡി.ജി.പി ഓഫീസിലേക്ക് വി.എസ്.ഡി.പി നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഡി.വൈ.എസ്.പിയുടെ സഹോദരന്‍ കേസ് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് സനല്‍കുമാറിന്റെ കുടുംബം. കൊലപാതകം അപകടമരണമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മാധവൻ പിള്ളയുടെ മൊഴിയെന്നും സനലിന്റെ ഭാര്യ വിജിയുടെ പിതാവ് വര്‍ഗീസ് പറഞ്ഞു