LiveTV

Live

Kerala

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണ ജാഥ തുടരുന്നു

ശബരിമലയില തീര്‍ഥാകടരുടെ വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ  പ്രചാരണ ജാഥ തുടരുന്നു

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണ ജാഥ തുടരുന്നു. ശബരിമലയിലെ തീര്‍ഥാകടരുടെ വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവന്തപുരത്തെ ജാഥ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അഞ്ച് മേഖലകളിലായാണ് ജാഥ സംഘടിപ്പിക്കുന്നത്. കെ.മുരളീധരന്‍ നയിക്കുന്ന പദയാത്ര തിരുവന്തപുരം പാളയത്ത് നിന്നാണ് തുടങ്ങിയത്. ഇന്നും നാളെയും ജാഥ തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തും.

തൊടുപുഴയില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നയിക്കുന്ന പദയാത്ര എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പാലായി നിന്ന് ആരംഭിച്ച യാത്ര കിടങ്ങൂർ മുത്തോലി എന്നിവിടങ്ങളിലൂടെ കടന്ന് ഏറ്റുമാനൂരിൽ സമാപിക്കും. ഏറ്റുമാനൂരിൽ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വിവിധ മേഖലാ ജാഥകള്‍ 14ന് പത്തനംതിട്ടയില്‍ സമാപിക്കും.