മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം
വോട്ടെടുപ്പ് നടക്കുന്ന നീലേശ്വരം ഹയര്‍ സെക്കന്ററി സ്കൂളിന് മുന്നില്‍ കാലത്തു മുതല്‍ സംഘര്‍ഷം ഉടലെടുത്തു

കോഴിക്കോട് മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടി. തുടര്‍ന്ന് പോലീസ് ലാത്തി വീശി.
മുക്കം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ എട്ടു മണിക്കാണ് ആരംഭിച്ചത്. വോട്ടെടുപ്പ് നടക്കുന്ന നീലേശ്വരം ഹയര്‍ സെക്കന്ററി സ്കൂളിന് മുന്നില്‍ കാലത്തു മുതല്‍ സംഘര്‍ഷം ഉടലെടുത്തു. കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് ഇടതു മുന്നണി പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. രൂക്ഷമായ കല്ലേറുമുണ്ടായി. നിരവധി തവണ ലാത്തി വീശിയാണ് പോലീസ് സ്ഥിതിഗതികള്നിയന്ത്രിച്ചത്.
സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷത്തിലേറെയായി യു.ഡി.എഫ് ഭരിക്കുന്ന സഹകരണബാങ്കില്‍ 13 അംഗ ഭരണ സമിതിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എഴുപത്തിയെട്ട് പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ 58 പേരുടെ പത്രിക ഭരണാധികാരി തള്ളിയിരുന്നു. പിന്നീട് യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 19 പേര്‍ക്കു കൂടി മത്സരിക്കാന്‍ അനുമതി നല്കി. ഇടതു മുന്നണി നേതൃത്വം നല്കുന്ന ജനാധിപത്യ സംരക്ഷണ സമിതിയും യു.ഡി.എഫും തമ്മിലാണ് മത്സരം.
Adjust Story Font
16