LiveTV

Live

Kerala

സനല്‍ കൊലപാതകം: ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയായ ഡി.വൈ.എസ്.പിയെ പിടികൂടാന്‍ പൊലീസിനായില്ല

മുഖ്യപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച ആള്‍ മാത്രമാണ് ഇതു വരെ അറസ്റ്റിലായത്.

സനല്‍ കൊലപാതകം: ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയായ ഡി.വൈ.എസ്.പിയെ പിടികൂടാന്‍ പൊലീസിനായില്ല

നെയ്യാറ്റിന്‍കര കൊല നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയായ ഡി.വൈ.എസ്.പിയെ പിടികൂടാന്‍ പൊലീസിനായില്ല. മുഖ്യപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച ആള്‍ മാത്രമാണ് ഇതു വരെ അറസ്റ്റിലായത്. ഹരികുമാറിന്റെ സൃഹൃത്തിന്റെ മകനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡി.വൈ.എസ്.പിക്ക് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട കാര്‍ പൊലീസ് കണ്ടെത്തി.

നവംബർ 5ന് വൈകിട്ടാണ് സനൽ കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് തൊട്ടു പിന്നാലെ പ്രതിയായ ഡി.വൈ.എസ്.പി മുങ്ങി. എന്നാല്‍ ഇതു വരെ ഇയാളെവിടെയുണ്ടെന്ന് കണ്ടെത്താന്‍ പോലും അന്വേഷണസംഘത്തിനായിട്ടില്ല. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സതീഷ് കുമാര്‍ മാത്രമാണ് ഇതു വരെ അറസ്റ്റിലായത്.

Also read: സനല്‍ കൊലപാതകം: ഡി.വൈ.എസ്.പിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍, കേസ് ഐ.ജി ശ്രീജിത്ത് അന്വേഷിക്കും

പ്രതിയും സുഹൃത്തും ഒളിവില്‍ കഴിഞ്ഞത് തമിഴ്നാട്ടിലെ സതിഷിന്റെ ടൂറിസ്റ്റ് ഹോമിലാണ്. ഇവര്‍ക്ക് സിം കാർഡുകൾ എടുത്ത് നൽകിയതും സതീഷ് കുമാറാണ്. രക്ഷപ്പെടാന്‍ വാഹനം ഏര്‍പ്പാടാക്കിയതിനാണ് അനൂപിനെ പിടികൂടിയത്. ഡി.വൈ.എസ്.പിയുടെ സുഹൃത്ത് ജ്വല്ലറിയുടമ ബിനുവിന്റെ മകനാണ് പിടിയിലായ അനൂപ്.

പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.