LiveTV

Live

Kerala

ബന്ധുനിയമന വിവാദം: കെ.ടി ജലീലിന്‍റെ ബന്ധു അദീബ് രാജിവെച്ചു

ഡയറക്ടർ ബോർഡ് തന്നെ സൗത്ത് ഇന്ത്യൻ ബാങ്ക് തിരികെ അയക്കണം എന്നും കത്തിൽ നിർദേശിക്കുന്നു.

ബന്ധുനിയമന വിവാദം: കെ.ടി ജലീലിന്‍റെ ബന്ധു അദീബ് രാജിവെച്ചു

വിവാദപ്പെരുമഴക്ക് പിന്നാലെ മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനം രാജിവച്ചു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജി എന്ന് കത്തിൽ പറയുന്നു. ഇന്ന് രാവിലെ കോഴിക്കോട് ചേരുന്ന കോര്‍പ്പറേഷന്‍ ഡയറക്ടർ ബോർഡ് യോഗം രാജിക്കത്ത് പരിഗണിക്കും.

കെ.ടി ജലീലിന്റെ മന്ത്രിസ്ഥാനത്തിന് വരെ ഭീഷണി ഉയർത്തിയ നിയമനമായിരുന്നു കെ.ടി അദീബിന്റേത്. ജലീലിന്റെ പിതൃസഹോദരപൗത്രനായ അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനത്തേക്ക് നിയമിച്ചത് യോഗ്യതയുള്ളവരെ മറികടന്നാണ് എന്നതായിരുന്നു യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഉയർത്തിയ ആരോപണം. ഇതിന് പിന്നാലെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു ജലീലിനെതിരെ ഉണ്ടായത്. ഇതേ തുടർന്നാണ് കെ.ടി അദീബ് ജനറൽ മാനേജർ സ്ഥാനം രാജിവെച്ചത്.

പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കോർപ്പറേഷനെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ജോലി ഏറ്റെടുത്തത്. എന്നാൽ തന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ രാജിവെയ്ക്കുന്നുവെന്നും, ഡയറക്ടർ ബോർഡ് തന്റെ രാജി പരിഗണിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് തിരികെ അയക്കണം എന്നും കത്തിൽ പറയുന്നുണ്ട്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഡയറക്ട് ബോർഡ് യോഗം രാവിലെ 11 മണിക്ക് കോഴിക്കോട് ചേരും. അദീബിന്റെ കത്ത് യോഗത്തില്‍ പരിഗണിക്കുമെന്ന് ചെയർമാനും അറിയിച്ചു. നിയമനം വിവാദത്തിലായ സാഹചര്യത്തിൽ ഡയറക്ടർ ബോർഡ് രാജിക്കത്ത് അംഗീകരിക്കാനാണ് സാധ്യത.

ബന്ധുനിയമന വിവാദം: കെ.ടി ജലീലിന്‍റെ ബന്ധു അദീബ് രാജിവെച്ചു