LiveTV

Live

Kerala

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട് കൊടിയേറും

ഭാരവാഹികള്‍ക്ക് 37 വയസ്സെന്ന പ്രായപരിധി ഈ സമ്മേളനത്തോടെ കര്‍ശനമാക്കാനാണ് തീരുമാനം. പ്രായപരിധിയില്‍ മാറ്റം വരുത്തുന്നതോടെ ഡി.വൈ.എഫ്.ഐ യുടെ നേതൃനിരയിലെ മുഖങ്ങളില്‍ ഭൂരിപക്ഷവും ഇല്ലാതാകും.

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട് കൊടിയേറും

സംഘടനക്കുള്ളില്‍ വലിയ മാറ്റങ്ങളുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട് കൊടിയേറും. നാളെയാണ് പ്രതിനിധി സമ്മേളനം. ഭാരവാഹികള്‍ക്ക് 37 വയസ്സെന്ന പ്രായപരിധി ഈ സമ്മേളനത്തോടെ കര്‍ശനമാക്കാനാണ് തീരുമാനം.

പ്രായപരിധിയില്‍ മാറ്റം വരുത്തുന്നതോടെ ഡി.വൈ.എഫ്.ഐ യുടെ നേതൃനിരയിലെ മുഖങ്ങളില്‍ ഭൂരിപക്ഷവും ഇല്ലാതാകും. പരിചയസമ്പന്നരെ പരിഗണിച്ചാല്‍ എസ്.കെ സജീഷ്, വയനാട്ടില്‍ നിന്നുള്ള റഫീഖ്, ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറി മനു സി. പുളിക്കല്‍ എന്നിവര്‍ നേതൃനിരയിലെത്തിയേക്കും. 14ാം സംസ്ഥാനസമ്മേളനം അവസാനിക്കുന്നതോടെ സംസ്ഥാന സമിതിയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകും.

ഡി.വൈ.എഫ്.ഐയുടെ നേതൃത്വം സജീവമല്ല എന്ന ആരോപണം സംഘടനക്കുള്ളില്‍ തന്നെയുണ്ട്. സമകാലിക വിഷയങ്ങളിലുള്‍പ്പെടെ കൃത്യമായ നിലപാടുമായെത്താന്‍ ഡി.വൈ.എഫ്.ഐക്ക് കഴിഞ്ഞിരുന്നില്ല. ഇക്കാര്യവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. പി.കെ ശശി എം.എല്‍.എക്കെതിരെ പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുടെ വിഷയത്തില്‍ നിഷേധാത്മക നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ഇക്കാര്യം പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചയില്‍ ഉയര്‍ന്നേക്കും.