LiveTV

Live

Kerala

ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

നിലനില്‍ക്കാത്ത കേസാണ് തനിക്കെതിരെ എടുത്തിരിക്കുന്നതെന്നും കേസിനാസ്പദമായ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ശ്രീധരന്‍ പിള്ള ഹരജിയില്‍ ചൂണ്ടികാട്ടി

ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

യുവമോര്‍ച്ചാ യോഗത്തിലെ വിവാദപ്രസംഗത്തില്‍ കേസെടുത്ത ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.

നിലനില്‍ക്കാത്ത കേസാണ് തനിക്കെതിരെ എടുത്തിരിക്കുന്നതെന്നും കേസിനാസ്പദമായ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ശ്രീധരന്‍ പിള്ള ഹരജിയില്‍ ചൂണ്ടികാട്ടി. ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.