LiveTV

Live

Kerala

പ്രതിഷേധക്കാര്‍ ആദ്യം തടഞ്ഞു, പിന്നെ പിന്‍മാറി: സ്ത്രീകള്‍ ദര്‍ശനം നടത്തി

നിര്‍മ്മാല്യപൂജകള്‍ക്കായി ശബരിമല നട തുറന്നു; സന്നിധാനത്ത് വന്‍ഭക്ത ജനത്തിരക്ക്

പ്രതിഷേധക്കാര്‍ ആദ്യം തടഞ്ഞു, പിന്നെ പിന്‍മാറി: സ്ത്രീകള്‍ ദര്‍ശനം നടത്തി

നിര്‍മ്മാല്യ പൂജകള്‍ക്കായി ശബരിമല നടതുറന്നു. കനത്ത സുരക്ഷയിലാണ് സന്നിധാനവും പരിസര പ്രദേശവും. പുലര്‍ച്ചെതന്നെ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

അതിനിടെ യുവതി ദര്‍ശനത്തിനെത്തിയെന്ന സംശയത്തെ തുടര്‍ന്ന് വലിയ നടപ്പന്തലില്‍ പ്രതിഷേധം. വലിയ തോതിലുള്ള പ്രതിഷേധമാണ് നടപ്പന്തലില്‍ ഉണ്ടായത്. എന്നാല്‍ 52 വയസ്സുള്ള സ്ത്രീയാണ് എത്തിയതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഭക്തര്‍ തന്നെ ഇവരെ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിച്ചു. ഇരുമുടി കെട്ടില്ലാത്തതിനാല്‍ മറ്റൊരു വഴിയിലൂടെയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്.

മൂന്നുസ്ത്രീകളാണ് ദര്‍ശനത്തിനായി ഇന്ന് സന്നിധാനത്ത് എത്തിയത്. മൂന്നുപേര്‍ക്കും 50 വയസ്സിലധികമുണ്ടെന്ന രേഖകള്‍ കണ്ടതോടെയാണ് പ്രതിഷേധക്കാര്‍ പിന്മാറിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പ്രതിഷേധത്തിനിടെ ആക്രമണമുണ്ടായി.