LiveTV

Live

Kerala

മിച്ചഭൂമി വിവാദത്തില്‍പെട്ട എം.എല്‍.എയ്ക്ക് പിന്തുണയുമായി ലാന്‍ഡ് ബോര്‍ഡ് അംഗം

കേസ് പരിഗണിക്കുന്ന ലാന്‍ഡ് ബോര്‍ഡിലെ അംഗം ഇ. രമേശ് ബാബുവാണ് ജോര്‍ജ് എം. തോമസ് എം.എല്‍.എയെ പരസ്യമായി പിന്തുണച്ച് രംഗത്ത് എത്തിയത്. 

മിച്ചഭൂമി വിവാദത്തില്‍പെട്ട എം.എല്‍.എയ്ക്ക് പിന്തുണയുമായി ലാന്‍ഡ് ബോര്‍ഡ് അംഗം

മിച്ചഭൂമി വിവാദത്തില്‍പെട്ട ജോര്‍ജ് എം. തോമസ് എം.എല്‍.എയെ പിന്തുണച്ച് ലാന്‍ഡ് ബോര്‍ഡ് അംഗം. കേസ് പരിഗണിക്കുന്ന ലാന്‍ഡ് ബോര്‍ഡിലെ അംഗം ഇ. രമേശ് ബാബുവാണ് എം.എല്‍.എയെ പരസ്യമായി പിന്തുണച്ച് രംഗത്ത് എത്തിയത്. എം.എല്‍.എക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം നടത്തിയ മാര്‍ച്ചിന്റെ ഉദ്ഘാടകനായിരുന്നു ഇ. രമേശ് ബാബു.

ജോര്‍ജ് എം തോമസിനെതിരെയുളള മിച്ചഭൂമി കൈവശം വെച്ചുവെന്ന കേസ് ലാന്‍റ് ബോര്‍ഡ് പരിഗണിക്കാനിരിക്കെയാണ് ലാന്‍ഡ് ബോര്‍ഡ് അംഗം ഇ രമേശ് ബാബു എം.എല്‍.എയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. മിച്ചഭൂമി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ മാര്‍ച്ചിനെതിരെ സിപിഎം നടത്തിയ മാര്‍ച്ച് ഇ. രമേശ് ബാബുവാണ് ഉദ്ഘാടനം ചെയ്തത്. പ്രതിഷേധം നടത്തിയവരെയും ലാന്‍ഡ് ബോര്‍ഡ് അംഗം പ്രസംഗത്തില്‍ വിമര്‍ശിച്ചു.

16.9 ഏക്കര്‍ വരുന്ന മിച്ചഭൂമി എം.എല്‍.എയും ബന്ധുക്കളും കൈവശം വെച്ചിരിക്കുകയാണെന്നാണ് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയത്. ഇതില്‍ കുറച്ച് സ്ഥലം എം.എല്‍.എ വിറ്റിട്ടുണ്ട്. ഈ മാസം 27ന് ഹാജരാകാന്‍ ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്.