LiveTV

Live

Kerala

ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്കില്ലെന്ന് സുപ്രീംകോടതി

അറ്റകുറ്റപ്പണികള്‍ ഈ മാസം 15ന് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്കില്ലെന്ന് സുപ്രീംകോടതി

ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സുപ്രീംകോടതി. നിമവിധേയ കെട്ടിടങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം അറ്റകുറ്റപ്പണിക്ക് കോടതി അനുമതി നല്‍കി. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാം. എന്നാല്‍ അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയാൽ പൊളിച്ചു നീക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അറ്റകുറ്റപ്പണികള്‍ ഈ മാസം 15ന് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.