LiveTV

Live

Kerala

പൊലീസില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി

സ്ത്രീ ശാക്തീകരണത്തിന്റെ ഉയര്‍ന്നതലം പൊലീസിലാണ്. അതിനാല്‍ വനിതാ പൊലീസിന് അര്‍ഹമായ സ്ഥാനം നല്‍കും

പൊലീസില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാന പൊലീസില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ പോലീസിന് ആവശ്യമായ പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് ബെറ്റാലിയന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീ ശാക്തീകരണത്തിന്റെ ഉയര്‍ന്നതലം പൊലീസിലാണ്. അതിനാല്‍ വനിതാ പൊലീസിന് അര്‍ഹമായ സ്ഥാനം നല്‍കും. വികസന പദ്ധതികള്‍ക് രൂപം നല്‍കുമ്പോള്‍ സത്രീപക്ഷ നിലപാടുകള്‍ക്ക് പരിഗണന നല്‍കണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ പോലീസ് ആസ്ഥാനത്ത് നിന്ന് പുറത്തിറങ്ങുന്ന പുതിയ ബറ്റാലിയന്‍ മുഖ്യമന്ത്രി പരിശോധിച്ചു. സംസ്ഥാനത്തെ പോലീസ് സേനയിലെ വനിതകളുടെ സാഹസിക പ്രകടനവും പരിപാടികളുടെ ഭാഗമായി നടന്നു.