LiveTV

Live

Kerala

ചെന്നിത്തലക്കെതിരെ അന്വേഷണം

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല.

ചെന്നിത്തലക്കെതിരെ അന്വേഷണം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം. ആഭ്യന്തര മന്ത്രിയായിരിക്കെ ജയിലിൻറെ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയതിൽ അഴിമതിയുണ്ടെന്ന പരാതിയിലാണ് വിജിലൻസിൻറെ പ്രാഥമിക അന്വേഷണം.

നെട്ടുകാൽത്തേരി തുറന്ന ജയിലിൻറെ രണ്ട് ഏക്കർ ഭൂമി ജയിൽ ഡി.ജി.പിയുടെ എതിർപ്പ് മറികടന്ന് കൈമാറിയെന്നാണ് ആരോപണം. തിരുവനന്തപുരം പ്രത്യേക വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല. അഭിഭാഷകനായ അനൂപിൻറെ പരാതിയിൽ മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് അനുമതി നൽകിയത്.