LiveTV

Live

Kerala

ഫ്രാങ്കോ മുളക്കലിന് പൊലീസിന്‍റെ നോട്ടീസ്

കന്യാസ്ത്രീക്കെതിരായ സഭാതല അന്വേഷണ ഉത്തരവ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൻറെ ഭാഗമായാണ് ലാപ്ടോപ്പ് ഹാജരാക്കാൻ നിർദ്ദേശം നൽകിയത്. 

ഫ്രാങ്കോ മുളക്കലിന് പൊലീസിന്‍റെ നോട്ടീസ്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പൊലീസിന്‍റെ നോട്ടീസ്. കന്യാസ്ത്രീക്കെതിരായ അന്വേഷണ ഉത്തരവ് തയ്യാറാക്കിയ ലാപ്ടോപ്പ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നൽകിയത്. അടുത്തമാസം അഞ്ചിനകം ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് പൊലീസ് അറിയിച്ചു.

കന്യാസ്ത്രീക്കെതിരായ സഭാതല അന്വേഷണ ഉത്തരവ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൻറെ ഭാഗമായാണ് ലാപ്ടോപ്പ് ഹാജരാക്കാൻ നിർദ്ദേശം നൽകിയത്. ജാമ്യ വ്യവസ്ഥകള്‍ പാലിച്ച് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായ ബിഷപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.