LiveTV

Live

Kerala

പഴയ സാരിയില്‍ 36000 രൂപയുടെ സ്റ്റിക്കറൊട്ടിച്ച് അനാഥ പെണ്‍കുട്ടിക്ക് നല്‍കി, ഇവനാണോ ധര്‍മ്മത്തെക്കുറിച്ച് പറയുന്നത്; രാഹുലിനെതിരെ ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ

പുതിയ സാരിയില്‍ ഒട്ടിച്ചിരുന്ന വിലയുടെ സ്റ്റിക്കര്‍ ഉടുത്തു പഴകിയ സാരിയില്‍ മാറ്റി ഒട്ടിച്ചാണ് കബളിപ്പിച്ചതെന്നും ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ആരോപിക്കുന്നു

പഴയ സാരിയില്‍ 36000 രൂപയുടെ സ്റ്റിക്കറൊട്ടിച്ച് അനാഥ പെണ്‍കുട്ടിക്ക് നല്‍കി, ഇവനാണോ ധര്‍മ്മത്തെക്കുറിച്ച് പറയുന്നത്; രാഹുലിനെതിരെ ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ

രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി ഹിമവല്‍ ഭദ്രാനന്ദ. ഫേസ്ബുക്ക് ലൈവിലുടെയാണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രാഹുല്‍ ഈശ്വറിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചത്.

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ ഒരു അനാഥ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രാഹുലിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. പെണ്‍കുട്ടിക്ക് വിവാഹ സാരി വാങ്ങാനായി ഒരു പ്രമുഖ വസ്ത്രാലയത്തെ രാഹുല്‍ സമീപിച്ചു. കാര്യം മനസിലാക്കിയ വസ്ത്രാലയ ഉടമ 36000 രൂപ വില വരുന്ന വിവാഹസാരി സൗജന്യമായി നല്‍കി. എന്നാല്‍ ഈ സാരി പെണ്‍കുട്ടിക്ക് നല്‍കാതെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി 3000 പോലും വിലയില്ലാത്ത പകരം പഴയ ഒരു സാരി നല്‍കി എന്നാണ് ഭദ്രാനന്ദയുടെ ആരോപണം. പുതിയ സാരിയില്‍ ഒട്ടിച്ചിരുന്ന വിലയുടെ സ്റ്റിക്കര്‍ ഉടുത്തു പഴകിയ സാരിയില്‍ മാറ്റി ഒട്ടിച്ചാണ് കബളിപ്പിച്ചതെന്നും ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ആരോപിക്കുന്നു. ഇവനാണോ ധര്‍മ്മത്തെ കുറിച്ച് പറയുന്നതെന്നും ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ചോദിച്ചു.

രാഹുലിന്റെ വ്രതശുദ്ധിയെക്കുറിച്ചും പറയാനുണ്ട്. തിരുവനന്തപുരത്ത് നിന്നും പെപ്പര്‍ ബീഫും സംസമില്‍ നിന്നും ചിക്കന്‍ ഷവര്‍മയും കഴിച്ച് കുളിയും തേവാരവുമില്ലാതെയാണ് രാഹുല്‍ ശബരിമലയ്ക്ക് പോകുന്നത്. രാവിലെ ഒന്നു പറയും വൈകിട്ട് വേറൊന്നും. സൈക്കോളജി പഠിച്ചതുകൊണ്ട് രാഹുലിന് ആളുകളുടെ പള്‍സറിയാമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. രാഹുലിന്റെ ഭാര്യ ദീപക്കെതിരെയും ഭദ്രാനന്ദ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

എന്തുകൊണ്ട് നാം രാഹുൽ ഈശ്വറിനെ വെറുക്കുന്നു... എതിർക്കുന്നു ? രാഹുൽ ഈശ്വറിന് വേണ്ടി പ്രചരണം നടത്തുന്ന അയ്യാളുടെ ഭാര്യയും, ഒപ്പമുള്ള ചാണകങ്ങളും അറിയാൻ. #RahulEaswar

Posted by Swami Bhadraanand on Sunday, October 21, 2018