LiveTV

Live

Kerala

രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് മാനസിക അധിക്ഷേപം; ബാലാവകാശ കമ്മീഷന്‍ മൊഴി രേഖപ്പെടുത്തി

കണ്ണൂര്‍ ചക്കരക്കല്ലിലെ താജുദ്ദീനെ വ്യാജ കേസില്‍ പെടുത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെ തുടര്‍ന്നായിരുന്നു പരാതി.

 രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് മാനസിക അധിക്ഷേപം; ബാലാവകാശ കമ്മീഷന്‍ മൊഴി രേഖപ്പെടുത്തി

മോഷ്ടാവെന്നാരോപിച്ച് പിതാവിനെ പൊലീസ് കളളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് മാനസികമായി അധിക്ഷേപം നേരിട്ടെന്ന പരാതിയില്‍ സംസ്ഥാന ബാലeവകാശ കമ്മീഷന്‍ മൊഴി രേഖപ്പെടുത്തി. കണ്ണൂര്‍ ചക്കരക്കല്ലിലെ താജുദ്ദീനെ വ്യാജ കേസില്‍ പെടുത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെ തുടര്‍ന്നായിരുന്നു പരാതി.

മാലമോഷണം ആരോപിച്ച് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്ത താജുദ്ദീന്‍ 54 ദിവസമാണ് ജയില്‍ വാസം അനുഭവിച്ചത്. പിന്നീട് താജുദ്ദീന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നിരപരാധിയാണന്ന് കണ്ടെത്തിയിരുന്നു. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ സഹപാഠികള്‍ കളളനെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇതെ തുടര്‍ന്ന് രണ്ട് മാസത്തോളം വിദ്യാര്‍ഥി സ്കൂളില്‍ പോകാന്‍ കൂട്ടാക്കിയില്ല.

സംഭവത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നലെ കണ്ണൂരില്‍ നടന്ന സിറ്റിങ്ങില്‍ വിദ്യാര്‍ഥിയില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് മൊഴിയെടുത്തു. സംഭവത്തില്‍ ചക്കരക്കല്‍ എസ്.ഐ അടക്കമുളളവരെ വിളിച്ച് വരുത്തി മൊഴിയെടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.