LiveTV

Live

Kerala

ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു

ശരീരത്തിന് അകത്തും പുറത്തും പരിക്കുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി

ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു

ജലന്ധറില്‍ ഇന്നലെ മരിച്ച ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. ശരീരത്തിന് അകത്തും പുറത്തും പരിക്കുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആന്തരീകാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. ഈ റിപ്പോര്‍ട്ട് കൂടി വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ. അതേസമയം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി മൃതദേഹം നാളെ കേരളത്തിലെത്തിക്കും.

Also read: ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ചനിലയില്‍