LiveTV

Live

Kerala

രഹന ഫാത്തിമ ശബരിമലയില്‍ എത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

വലിയ കലാപനീക്കത്തിന്‍റെ സൂചന അറിഞ്ഞതുകൊണ്ടാണ് താന്‍ ഇടപെട്ടതെന്ന് ദേവസ്വം മന്ത്രി 

രഹന ഫാത്തിമ ശബരിമലയില്‍ എത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

രഹന ഫാത്തിമ ശബരിമലയില്‍ എത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വലിയ കലാപനീക്കത്തിന്‍റെ സൂചന അറിഞ്ഞതുകൊണ്ടാണ് താന്‍ ഇടപെട്ടത്. യുവതികള്‍ പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തുന്നതുവരെ പ്രതിഷേധം ഇല്ലായിരുന്നു. ചില അന്തര്‍ധാരകളുടെ സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ പ്രതിഷേധം വ്യാപിപ്പിക്കാനായിരുന്നു ശ്രമം. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാൻ ഇടപെട്ടത്. ശബരിമലയിൽ കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന...

Posted by Kadakampally Surendran on Friday, October 19, 2018

രഹന ഫാത്തിമ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനുമായി പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ആക്റ്റിവിസ്റ്റ് രശ്മി നായര്‍ ആരോപിച്ചു. മംഗലാപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. ശബരിമല വിഷയത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനായിരുന്നു നീക്കമെന്നും രശ്മി നായര്‍ ആരോപിച്ചു.

രശ്മി നായരുടെ ഫേസ് ബുക്ക് പോസ്റ്റ്

ശബരിമല വിഷയത്തിൽ ഒരു കലാപത്തിൽ കുറഞ്ഞ ഒന്നും സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നില്ല എന്ന് വിധി വന്ന ദിവസം തന്നെ ഞാൻ പറഞ്ഞിരുന്നു. അയ്യപ്പ വേഷത്തിൽ പാതി ശരീരം പുറത്തു കാണിച്ചു ആ സ്ത്രീയുടെ ഫോട്ടോ വന്ന ദിവസം അതിനു വേണ്ടി സംഘപരിവാർ കൊട്ടേഷൻ എടുത്ത മുസ്ലീം പ്രൊഫൈലുകളെ വേണ്ട രീതിയിൽ തിരിച്ചറിഞ്ഞാൽ സമൂഹത്തിനു നന്ന് എന്നും പറഞ്ഞിരുന്നു. കടകംപള്ളി സുരേന്ദ്രൻ ഇന്ന് പറഞ്ഞത് തന്നെ അന്നും ഞാൻ പറഞ്ഞിരുന്നു ശബരിമല ആക്ടിവിസ്റ്റുകൾക്ക് DJ പാർട്ടി നടത്താനുള്ള ഇടമല്ല. ഈ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയ സഖാവ് കടകംപള്ളി സുരേന്ദ്രന് അഭിവാദ്യങ്ങൾ.

ഇനി അന്ന് പറയാത്ത ഗൗരവമുള്ള ചില കാര്യങ്ങൾ പറയാം. രഹന ഫാത്തിമ എന്ന കേന്ദ്ര സർക്കാർ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്പെയിസുകൾക്കുള്ളിൽ കയറി അതിനെ അശ്ലീല വൽക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷൻ പലതവണ ഇവർ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ശബരിമല വിഷയത്തിൽ ഒരു വർഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതൽ മലകയറ്റം വരെയുള്ള സംഭവങ്ങൾ. അയ്യപ്പഭക്തരെ മുസ്ലീങ്ങൾ വെട്ടി പരിക്കേൽപ്പിക്കുന്നു എന്ന ജനം TV വാർത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേർത്ത് വായിക്കണം. ഈ ഗൂഢാലോചനയിൽ സംസ്ഥാന പോലീസ് ഫോഴ്‌സിലെ ക്രിമിനൽ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഉള്ള IG ശ്രീജിത്തിന്റെ പങ്കും സർക്കാർ അന്വേഷിക്കണം.

മത തീവ്രവാദത്തെ മുഖാമുഖം നേരിടുന്ന സിപിഎം നും സർക്കാരിനും ഒപ്പം നിരുപാധികം കേരളം നിൽക്കണം.

ശബരിമല വിഷയത്തിൽ ഒരു കലാപത്തിൽ കുറഞ്ഞ ഒന്നും സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നില്ല എന്ന് വിധി വന്ന ദിവസം തന്നെ ഞാൻ...

Posted by Resmi R Nair on Thursday, October 18, 2018