LiveTV

Live

Kerala

വി.എന്‍ വാസുദേവന്‍ നമ്പൂതിരിയും എം.എന്‍ നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തിമാര്‍ 

9 പേര്‍ വീതമുള്ള പട്ടികയില്‍ നിന്നാണ് ഇരു മേല്‍ശാന്തിമാരെയും തെരഞ്ഞെടുത്തത്. അടുത്ത ഒരു വര്‍ഷത്തേക്കായിരിക്കും മേല്‍ശാന്തിമാരുടെ നിയമനം.

വി.എന്‍ വാസുദേവന്‍ നമ്പൂതിരിയും എം.എന്‍ നാരായണന്‍ നമ്പൂതിരിയും  മേല്‍ശാന്തിമാര്‍ 

ബാംഗ്ലൂരില്‍ നിന്നുള്ള വി.എന്‍ വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായിയായും എം.എന്‍ നാരായണന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. ശബരിമല ശ്രീകോവിലിന് മുന്നില്‍ വെച്ചായിരുന്നു ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടന്നത്. മാളികപ്പുറത്ത് വെച്ചുള്ള നറുക്കെടുപ്പിലൂടെ എം എന്‍ നാരായണന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.

9 പേര്‍ വീതമുള്ള പട്ടികയില്‍ നിന്നാണ് ഇരു മേല്‍ശാന്തിമാരെയും തെരഞ്ഞെടുത്തത്. അടുത്ത ഒരു വര്‍ഷത്തേക്കായിരിക്കും മേല്‍ശാന്തിമാരുടെ നിയമനം.

പാലക്കാട് വരിക്കശ്ശേരി ഇല്ലത്തെ അംഗമായ വാസുദേവന്‍ നമ്പൂതിരി നിലവില്‍ ബെംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മാമ്പറ്റ ഇല്ലത്തെ അംഗമാണ് നാരായണന്‍ നമ്പൂതിരി.