LiveTV

Live

Kerala

പ്രളയത്തില്‍ തകര്‍ന്ന വയനാട്ടില്‍ കാര്‍ഷികകടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സമരം

പ്രളായാനന്തരം ജില്ലയിലെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ഷകര്‍ അവശ്യപ്പെട്ടു

പ്രളയത്തില്‍ തകര്‍ന്ന വയനാട്ടില്‍ കാര്‍ഷികകടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സമരം

വയനാട് ജില്ലയിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ട് ഹരിതസേനയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ വയനാട് കലക്ട്രേറ്റിന് മുന്‍പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രളായാനന്തരം ജില്ലയിലെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ഷകര്‍ അവശ്യപ്പെട്ടു.

പ്രളായനന്തരം ദുരിതത്തിലായ വയനാട്ടിലെ കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിതള്ളുക, കര്‍ഷകര്‍ക്ക് പ്രതിമാസം 10000 രൂപ ധനസഹായം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹരിതസേനയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. നിലവില്‍ വയനാട് ജില്ലയിലെ കാര്‍ഷിക മേഖല പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. കൃഷി പുനരാരംഭിച്ചെങ്കിലും അതിജീവനത്തിനായി വലിയ ബുദ്ധിമുട്ടാണ് കര്‍ഷകര്‍ അനുഭവിക്കുന്നത്. കൃഷി തകര്‍ന്നതോടൊപ്പം കടക്കെണിയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

പാരമ്പര്യ കര്‍ഷക വേഷമണിഞ്ഞ് രോഗബാധയേറ്റ വിളകളുമായാണ് കര്‍ഷകര്‍ സമരത്തിനെത്തിയത്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഹരിതസേന നേതാക്കള്‍ വ്യക്തമാക്കി.