LiveTV

Live

Kerala

‘രാജ്യം ഭരിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്’ മുഖ്യമന്ത്രി

നാടിൻറെ ക്രമസമാധാനം തകർക്കാൻ ബോധപൂർവമായ ശ്രമമാണ് ചില ശക്തികൾ നടത്തുന്നത്. അയ്യപ്പ ദർശനത്തിനു വരുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും നൽകും.

‘രാജ്യം ഭരിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്’ മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ്. ഇതിനെതിരെ നാടിൻറെ ക്രമസമാധാനം തകർക്കാൻ ബോധപൂർവമായ ശ്രമമാണ് ചില ശക്തികൾ നടത്തുന്നത്. അയ്യപ്പ ദർശനത്തിനു വരുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്തജനങ്ങളെ തടഞ്ഞും ഭക്തജനങ്ങളെ അക്രമിക്കുന്നത് തടയുന്ന പൊലീസുകാരെ ആക്രമിച്ചും നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത് പൊതു സമൂഹം അംഗീകരിക്കില്ല. പത്തോ ഇരുപതോ ആളുകൾ വാർത്ത ക്യാമറകൾക്കു മുന്നിൽ വന്നു പറയുന്ന കാര്യങ്ങൾ അല്ല സർക്കാർ സ്വീകരിക്കുന്ന യഥാർത്ഥ നിലപാടുകൾ ആണ് പൊതു സമൂഹം അംഗീകരിക്കുക എന്നും മുഖ്യമന്ത്രി തുടർന്ന് പറഞ്ഞു.