LiveTV

Live

Kerala

മത്സ്യതൊഴിലാളിയുടെ ആനുകൂല്യം തടഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് പിഴ

കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.പി ജയജീഷിന്‍റെ ഇന്‍ഷുറന്‍സ് തുക വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കാണ് പിഴ ശിക്ഷ വിധിച്ചത്.

മത്സ്യതൊഴിലാളിയുടെ ആനുകൂല്യം തടഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് പിഴ

മത്സ്യതൊഴിലാളിയുടെ ആനുകൂല്യം തടഞ്ഞവെച്ച മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍‌ നടപടി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.പി ജയജീഷിന്‍റെ ഇന്‍ഷുറന്‍സ് തുക വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കാണ് പിഴ ശിക്ഷ വിധിച്ചത്. ഇന്‍ഷുറന്‍സ് തുകയുടെ ഏഴ് ശതമാനം ഉദ്യോഗസ്ഥര്‍ നല്‍കണമെന്നാണ് ഉത്തരവ്.

നാലര വര്‍ഷം മുന്‍പ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് ജയജീഷ് എന്ന മത്സ്യതൊഴിലാളി. തന്‍റെ അവകാശമായ മത്സ്യതൊഴിലാളി ഇന്‍ഷുറന്‍സിനായി മത്സ്യഫെഡില്‍ പല തവണ കയറി ഇറങ്ങി. എന്നാല്‍ അവഗണനയാണ് നേരിട്ടത്. ജയജീഷിന്‍റെ കുടുംബവും നാട്ടുകാരും മത്സ്യഫെഡിനു മുന്നില്‍ സമരം ചെയ്തതോടെയാണ് നാലര ലക്ഷം രൂപ നല്‍കിയത്. ഇന്‍ഷുറന്‍സ് നല്‍കാന്‍ നാലര വര്‍ഷത്തോളം വൈകിപ്പിച്ചത് മനുഷ്യവകാശ ലംഘനമാണെന്ന് കണ്ടതിനാലാണ് പിഴ ഈടാക്കിയത്. നാലര ലക്ഷം രൂപയുടെ 7 ശതമാനം പലിശ ഉദ്യോഗസ്ഥര്‍ നല്‍കണമെന്നാണ് മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ്.

സേവനങ്ങള്‍ തടയുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുള്ള താക്കീതാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവെന്ന് ജയജീഷ് പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ ഫയല്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് ജയജീഷിന് പിഴ നല്‍കേണ്ടിവരുക.