LiveTV

Live

Kerala

ഗൗരീദാസൻ നായർ ‘ദ ഹിന്ദു’ വിട്ടു; പിന്‍മാറ്റം മീ ടൂ വെളിപ്പെടുത്തലിനു പിന്നാലെ

മാധ്യമപ്രവര്‍ത്തകയായ യാമിനി നായര്‍ തനിക്കുണ്ടായ മീ ടൂ അനുഭവം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഗൗരീദാസന്‍ നായര്‍ ദീര്‍ഘ അവധിയെടുത്തിരിക്കുന്നത്.

ഗൗരീദാസൻ നായർ ‘ദ ഹിന്ദു’ വിട്ടു; പിന്‍മാറ്റം മീ ടൂ  വെളിപ്പെടുത്തലിനു പിന്നാലെ

‘ദ ഹിന്ദു’ കേരള ചീഫ് ഗൗരീദാസൻ നായർ സ്ഥാനമൊഴിഞ്ഞു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഗൗരീദാസൻ നായർ ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രൊഫഷണൽ പത്രപ്രവർത്തകൻ എന്ന ഇന്നിങ്സ് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്‍റെ എഫ്.ബി പോസ്റ്റ്. ചുമതലയിൽ നിന്ന് മാറ്റണമെന്നും അവധിയിൽ പോകാൻ അനുവദിക്കണമെന്നും സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസാണ് അനുമതി ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൗരീദാസൻ നായർ ‘ദ ഹിന്ദു’ വിട്ടു; പിന്‍മാറ്റം മീ ടൂ  വെളിപ്പെടുത്തലിനു പിന്നാലെ

ഹിന്ദുസ്ഥാന്‍ ടൈംസില്‍ മാധ്യമപ്രവര്‍ത്തകയായ യാമിനി നായര്‍ തനിക്കുണ്ടായ മീ ടൂ അനുഭവം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഗൗരീദാസന്‍ നായര്‍ ദീര്‍ഘ അവധിയെടുത്തിരിക്കുന്നത്. ഗൗരീദാസന്‍ നായരോട് തങ്ങള്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കില്‍ അദ്ദേഹം അവധിയില്‍ പോകാന്‍ താല്‍പര്യപ്പെടുകയാണുണ്ടായതെന്ന് സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.റാം പറഞ്ഞതായി ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. വാക്കാല്‍ അദ്ദേഹത്തിന് ഉറപ്പു നല്‍കിയിരുന്ന ഒരു വര്‍ഷത്തെ എക്സ്റ്റന്‍ഷന്‍ അദ്ദേഹം നിരസിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.