LiveTV

Live

Kerala

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഇന്ന് ജയില്‍ മോചിതനാകും: ജാമ്യം കര്‍ശന ഉപാധികളോടെ

രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശം: ഇതിനായല്ലാതെ കേരളത്തില്‍ പ്രവേശിക്കരുത്: അന്തിമ റിപ്പോര്‍ട്ട് നല്‍കും വരെ ജാമ്യവ്യവസ്ഥകള്‍ തുടരണമെന്നും നിര്‍ദേശം

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഇന്ന് ജയില്‍ മോചിതനാകും: ജാമ്യം കര്‍ശന ഉപാധികളോടെ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജാമ്യം ലഭിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ജയിൽ മോചിതനാകും. ഇന്നലെ ജാമ്യം ലഭിച്ചുവെങ്കിലും ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് മജിസ്ട്രേറ്റ് കോടതിയിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ജയിൽ മോചിതനാകുന്ന ബിഷപ്പ് ഇന്ന് തന്നെ ജലന്ധറിലേക്ക് പോയേക്കുമെന്നാണ് സൂചന.

ഇന്നലെ രാവിലെ തന്നെ ജാമ്യം ഹൈക്കോടതിയിൽ നിന്ന് ലഭിച്ചുവെങ്കിലും. ഉത്തരവ് ഇറങ്ങാൻ കാലതാമസം ഉണ്ടായി. ഇത് മൂലം മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യവുമായി ബന്ധപ്പെട്ട തുടർ നടപടികൾ വൈകി. ജാമ്യക്കാരെയടക്കം ഇന്നലെ തന്നെ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ തന്നെ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യം ലഭിച്ചു കൊണ്ടുള്ള ഉത്തരവ് ഹാജരാക്കും. നടപടികൾ പൂർത്തിയായൽ ഉച്ചയോടെ ബിഷപ്പിന് പുറത്തിറങ്ങാനാകും.

22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങുന്ന ബിഷപ്പ് മാധ്യമങ്ങളോട് പ്രതികരിക്കാനും സാധ്യതയുണ്ട്. പുറത്തിറങ്ങിയാൽ ഉടൻ ജലന്ധറിലേക്ക് ബിഷപ്പ് പോയേക്കുമെന്നാണ് സൂചന. ഇതിനായുള്ള തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്. രണ്ട് ആഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്ന ഉത്തരവ് ഉള്ളതിനാൽ മറ്റെങ്ങോട്ടും പോകാനും സാധ്യതയില്ല. രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലായിട്ടാണ് പാസ്പോർട്ട് കോടതി വാങ്ങി വെക്കുന്നത്.