LiveTV

Live

Kerala

ജനവാസ മേഖലയില്‍ കൂടുതല്‍ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കുന്നതിനെതിരെ ഗ്രാമസഭയുടെ പ്രമേയം

തൃശൂര്‍ എരുമപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഗ്രാമസഭയാണ് മൊബൈല്‍ ടവര്‍ വേണ്ടെന്ന പ്രമേയം പാസാക്കിയത്.

 ജനവാസ മേഖലയില്‍ കൂടുതല്‍ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കുന്നതിനെതിരെ ഗ്രാമസഭയുടെ പ്രമേയം

ജനവാസ മേഖലയില്‍ കൂടുതല്‍ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കുന്നതിനെതിരെ ഗ്രാമസഭയുടെ പ്രമേയം. തൃശൂര്‍ എരുമപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഗ്രാമസഭയാണ് മൊബൈല്‍ ടവര്‍ വേണ്ടെന്ന പ്രമേയം പാസാക്കിയത്.

എട്ടാം വാര്‍ഡില്‍ ഇപ്പോള്‍ തന്നെ നാല് മൊബൈല്‍ ടവറുകള്‍ ഉണ്ട്. അഞ്ചാമത്തേതിന്റെ പണി തുടരുകയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ മൊബൈല്‍ ടവര്‍ അനുവദിക്കരുതെന്ന് പ്രദേശവാസികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പഞ്ചായത്ത് അധികൃതര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് ഗ്രാമ സഭ വിളിച്ച് ചേര്‍ത്ത് ടവറിനെതിരെ പ്രമേയം പാസാക്കിയത്. കുത്തക കമ്പനികള്‍ക്ക് വേണ്ടി നാട്ടുകാരെ മറക്കുകയാണ് പ്രാദേശിക ഭരണകൂടമെന്ന് വീട്ടമ്മമാര്‍ ആരോപിക്കുന്നു.